ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാൻ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും; അന്തിമരൂപം നൽകി കഴിഞ്ഞാൽ ഉടൻ പ്രഖ്യാപനം നടത്തും.
നാലാം ഘട്ടത്തിൽ ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കാത്ത ഇളവുകൾ നൽകും. ആഭ്യന്തര വിമാന സർവീസുകൾ പുനസ്ഥാപിക്കുന്ന വിഷയത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. സർവീസുകൾ ഇപ്പോൾ പുനസ്ഥാപിക്കേണ്ടെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ പുനസ്ഥാപിക്കാൻ സമയമായെന്ന് വ്യോമയന മന്ത്രാലയം അഭിപ്രായപ്പെട്ടു.
18 ന് ശേഷം സർവീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ അപേക്ഷ അംഗീകരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തിരുമാനം പ്രധാനമന്ത്രി കൈക്കൊള്ളട്ടെ എന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തു. എന്നാൽ മെട്രോ സർവീസുകൾ മെയ് 30 വരെ ഉണ്ടാകില്ല. മെട്രോ സർവീസുകൾ പുനസ്ഥാപിക്കേണ്ടെന്നാണ് തിരുമാനം. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തിരുമാനം. മെട്രോ സർവീസുകൾ 17 ന് ശേഷം പുനസ്ഥാപിക്കാനുള്ള വിവിധ സംസ്ഥാനങ്ങളുടെ അപേക്ഷ തള്ളി.