കുമളി അതിര്‍ത്തി വഴി ഇന്നലെ എത്തിയത് 393 പേര്‍

ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (17/5/20, closing data)  കേരളത്തിലെത്തിയത് 393 പേര്‍. 198 പുരുഷന്‍മാരും 157 സ്ത്രീകളും 38 കുട്ടികളുമാണ്  നാട്ടിലെത്തിച്ചേര്‍ന്നത്. ഇതില്‍  ഇടുക്കി ജില്ലയിലേക്കെത്തിയ 115 പേരില്‍ 7പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. 

 റെഡ് സോണുകളില്‍ നിന്നെത്തിയ 39 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 354 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു

Leave a Reply

Your email address will not be published. Required fields are marked *