പാലക്കാട്:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപേക്ഷ നൽകി 24 മണിക്കൂറിനകം റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം പുതിയ കാർഡ് ലഭിച്ചവർക്ക് റേഷൻ വിഹിതവും സൗജന്യ കിറ്റും മെയ് 21നും റേഷൻ കടകളിൽ നിന്ന് വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത്കുമാർ അറിയിച്ചു. നിശ്ചിത ദിവസം കിറ്റ് കൈപ്പറ്റാൻ സാധിക്കാത്ത അർഹരായ കാർഡുടമകൾക്ക് മെയ് 25 മുതൽ തെരഞ്ഞെടുത്ത സപ്ലൈകോ വില്പന കേന്ദ്രങ്ങളിൽ നിന്നും റേഷൻ കാർഡുമായി എത്തിയാൽ കിറ്റ് കൈപ്പറ്റാൻ സൗകര്യമുണ്ടായിരിക്കും
ഇഷ്ടമുള്ള റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങുന്നതിന് ജനപ്രതിനിധികളുടെ സത്യവാങ്മൂലം നൽകിയവർക്ക് മെയ് 21ന് കൂടി കിറ്റുകൾ കൈപ്പറ്റാം. പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള സൗജന്യ അരി, പയർ/ കടല വിതരണം മെയ് 21 ന് ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.