വാഷിങ്ടൺ: കോവിഡ് വ്യാപനംമൂലം ഭാവിയിൽ ആറുകോടി ജനങ്ങൾ കൊടും പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലക്ഷക്കണക്കിന് ജനങ്ങളുടെ വരുമാനമാർഗ്ഗങ്ങൾ കോവിഡ് വ്യാപനംമൂലം ഇല്ലാതെയാകും. ആരോഗ്യ മേഖലയിലും കനത്ത സമ്മർദ്ദം നേരിടും. ദാരിദ്ര്യനിർമ്മാർജ്ജനരംഗത്ത് കഴിഞ്ഞ മൂന്നുവർഷമുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാവുമെന്നും ഈ വർഷം ആഗോള സാമ്പത്തികരംഗത്ത് അഞ്ചുശതമാനം വളർച്ചമുരടിപ്പ് ഉണ്ടാകുമെന്നാണ് അനുമാനമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് ആർ മാൽപാസ് പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന് നൂറോളം രാജ്യങ്ങൾക്ക് അടിയന്തരസഹായം നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് 16,000 കോടി ഡോളർ വായ്പ കുറഞ്ഞ പലിശനിരക്കിൽ നൽകുമെന്നും മാൽപാസ് പറഞ്ഞു.