പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ചു പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയാതാണ്.ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 53 ആയി.
ജില്ലയിൽ ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ ലംഘിച്ചുവെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. അതിർത്തി ജില്ല എന്ന നിലയിൽ പാലക്കാടിന് കൂടുതൽ കരുതൽ വേണമെന്നും മന്ത്രി എവാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.