ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കാമാക്ഷി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. പഞ്ചായത്ത് തലത്തില്‍ കുടുംബശ്രീ മുഖേന ആരംഭിച്ചിരിക്കുന്ന ജനകീയ ഹോട്ടലുകള്‍ ഭക്ഷണശാലകളില്‍ ഉണ്ടാകാറുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മായമില്ലാത്ത ഭക്ഷണം ലഭിക്കുന്നതിനും സഹായമാക്കും .
തങ്കമണി ടൗണില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ മുഖേന 20 രൂപക്ക് ഊണ് ലഭിക്കുമെന്നുള്ളതാണ് പ്രത്യേകത. പൊതിച്ചോറിന് 25 രൂപയാണ് വില. നിര്‍ധനര്‍ക്ക് സൗജന്യമായും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും. നിലവില്‍ സമ്പര്‍ക്കവിലക്കിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ പൊതിയാണ് വിതരണം ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കുന്ന മുറക്ക് ഹോട്ടലിന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴ് വരെ ആയിരിക്കും. കൃപ കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.