കുറുപ്പംപടിയിലെ അനിൽകുമാറിന്റെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊച്ചി: കുറുപ്പംപടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അനിൽകുമാറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.അനിലിന്റെ സ്വഹോദരൻ അജന്തകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യമേഖല റേഞ്ച് ഐ.ജി.യുടെ നിർദ്ദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.സഹോദരനും നാട്ടുകാർക്കാരും ഉണ്ടായ സംശയങ്ങൾ നിയമ ജാലകം വാരിക പുറത്ത് വിട്ടിരുന്നു.അതിൽ ഏറ്റവും പ്രധാനം ലോക്കൽ പൊലീസിലെ ഒരു ഉദ്ദ്യോഗസ്ഥന്റെ അനധികൃത ഇടപെടൽ ആയിരുന്നു.ഡ്യുട്ടിയിൽ ഇല്ലാതിരുന്നിട്ടും,ഈ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം അനിൽകുമാറിന്റെ ബോഡി പെട്ടെന്ന് മാറ്റിയതാണ് സംശയങ്ങൾക്ക് തുടക്കം. കൂടാതെ സംഭവസ്ഥലം ബന്ധവസാക്കാതെ തുറന്നിട്ടതും സംശയങ്ങൾക്കിടയാക്കി.ആത്മഹത്യായായാലും,അപകടമരണമായാലും,കൊലപാതകമായാലും ആദ്യ രണ്ട് ദിവസം സംഭവസ്ഥലം പൊലീസിന്റെ ശക്തമായാ നിരീക്ഷണത്തിലാകേണ്ടതുണ്ട്.തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഇത്.എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല,ആത്മഹത്യയെന്ന് വിധിയെഴുതാനായിരുന്നു കുറുപ്പംപടി പൊലീസിന്റെ ശ്രമം.കഴിഞ്ഞ മെയ് 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഞയറാഴ്ചകളിലെ ലോക് ഡൗണിലെ ആദ്യ ഇളവ് ലഭിച്ച ദിവസമായിരുന്നു അന്ന്.ഉച്ച കഴിഞ്ഞ് 3.20 തോടുകൂടി സംഭവം അറിഞ്ഞ പൊലീസ് 4 ന് മുൻപ് തന്നെ ബോഡി അവിടെ നിന്നും മാറ്റുകയായിരുന്നു.അനിലിന്റെ സഹോദരൻ ആർ.അജന്തകുമാറിനോട് ശത്രുതയുള്ള ഒരു സമുദായ നേതാവിന്റെ അടുത്ത രണ്ട് പേർ വാർത്ത പുറം ലോകം അറിയുന്നതിന് മുൻപ് സ്ഥലത്തെത്തിയതും സംശയത്തിനിടയാക്കി.ഇക്കാര്യമെല്ലാം അന്വേഷണത്തിനെ ഭാഗമാകുമെന്നാണറിവ്.

Leave a Reply

Your email address will not be published. Required fields are marked *