കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളെ എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുമാണ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. സന്ദീപ് നായരെ അങ്കമാലിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കും സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്ററിലേക്കും മാറ്റാനാണ് തീരുമാനം.
പ്രതികളുടെ കോവിഡ് സാമ്പിള്‍ പരിശോധന ഫലം ലഭിക്കാത്തതിനായില്‍ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല. നാളെ ഇരുവരുടെയും പരിശോദനാഫലം ലഭിക്കുന്നതിനനുസരിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി നടപടി എടുക്കുന്നതിനുളള നീക്കത്തിലാണ് എന്‍ഐഎ.