സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

യു എ ഇ: യു എ ഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഇനി പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ ഉത്തരവ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദര്‍ശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആണ് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുക. ജൂലൈ 12 മുതല്‍ ഒരുമാസമാണ് സന്ദര്‍ശകവിസക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം.

മാര്‍ച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനും എമിറേറ്റ്‌സ് ഐഡി പുതുക്കാനും ജൂലൈ 12 മുതല്‍ മൂന്ന് മാസത്തെ സമയം നല്‍കും. ഈ കാലാവധിക്ക് ശേഷം അവര്‍ പിഴ നല്‍കേണ്ടി വരും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താമസ വിസ കാലാവധി തീര്‍ന്നവര്‍ക്ക് പുതുക്കാന്‍ ഇപ്പോള്‍ അപേക്ഷ നല്‍കാം. മേയില്‍ കാലാവധി തീര്‍ന്നവര്‍ ആഗസ്റ്റ് എട്ട് മുതല്‍ അപേക്ഷിച്ചാല്‍ മതി. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 11 വരെയുള്ള കാലയളവില്‍ താമസവിസയുടെ കാലാവധി തീര്‍ന്നവര്‍ സെപ്തംബര്‍ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *