തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ആശങ്ക വിതച്ച് കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് 608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരത്ത് മാത്രം 201 രോഗികള്‍. 130 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം വഴി രോഗവ്യാപനം കൂടി വരുകയാണ്. 396 പേരാണ് ഇന്ന് ഒറ്റയടിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26 പേരുടെ ഉറവിടം അറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
എട്ട് ആരോഗ്യപ്രവര്‍ത്തകരും കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. എറണാകുളം-70, മലപ്പുറം-58, കോഴിക്കോട് 58, പാലക്കാട് 26. കോട്ടയം-25, കൊല്ലം- 23, കാസര്‍കോഡ്-44, കണ്ണൂര്‍-12, പത്തനംതിട്ട-3, തൃശ്ശൂര്‍-42, വയനാട്-12, ആലപ്പുഴ-34 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കോവിഡ് റിപ്പോര്‍ട്ട്. അതേസമയം ഇടുക്കിയില്‍ ഇന്ന് രോഗ ബാധിതര്‍ ഇല്ല.