ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് 19 വൈറസ് ബാധ രോഗികളുടെ എണ്ണം 35,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 2432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 35,451 പേര്‍ക്കാണ് ഇതുവരെ ആന്ധ്രയില്‍ രോഗം ബാധിച്ചത്. അതേസമയം 24 മണിക്കൂറിനിടെ 44 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ 18378 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡിനെ തുടര്‍ന്ന് ആന്ധ്രയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ഓരോ ദിവസം കഴിയുന്തോറും കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.