തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. അരുണിനെ ഐ.ടി വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ നിന്നു വിളിച്ച മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്നു.
പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം ശിവശങ്കറാണ് ഫ്‌ളാറ്റ് ബുക്ക്‌ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണു ഫ്‌ളാറ്റ് ബുക്കു ചെയ്തതെന്നും അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഈ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.