കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 37 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും. കഴിഞ്ഞ ഞായറാഴ്ച മാത്രം വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു.