മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് 19 വൈറസ് ബാധ 8,348 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 144 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 11,596 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് മഹാരാഷ്ട്രയെ ആണ്. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 671 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ശനിയാഴ്ചയോടെ 10,38,716 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. 3,58,692 പേര് നിലവില്‍ ചികിത്സയിലാണ്. 6,53,751 പേര് രോഗമുക്തരായി. 26,273 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.