സൗദി അറേബ്യ: രാജ്യത്ത് ഇന്ന് 40 പേര് കൂടി കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ നിലവില്‍ ആകെ മരണസംഖ്യ 2447 ആയി ഉയര്‍ന്നിരിക്കുകയാണ്.
നിലവില്‍ റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, അല്‍ഖര്‍ജ്, ബീഷ, അയൂണ്‍, അബൂഅരീഷ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് 3,057 പേര് കോവിഡ് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,94,218 ആയി. 2565 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവില്‍ 2,48,416 പേരാണ് രോഗം ബാധിതരായിട്ടുളളതെന്നാണ് റിപ്പോര്‍ട്ട്.