തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 25 പേരുടെയും (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1), തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 21 പേരുടെ വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 11 പേരുടെയും, കോട്ടയം, കോഴിക്കോട് (തിരുവനന്തപുരം1) ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 3 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ആശുപത്രികളിൽ ചികിൽസയിലുള്ളത്. 5373 പേർ ഇതുവരെ രോഗ ബാധയിൽ നിന്നു മുക്തി നേടി.
അതേസമയം 24 മണിക്കൂറിനിടെ 18,267 സാംപിളുകൾ പരിശോധിച്ചു. റുട്ടീൻ സാംപിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,32,505 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതിൽ 5060 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാന തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 96,288 സാംപിളുകൾ ശേഖരിച്ചതിൽ 9,15,66 സാംപിളുകൾ നെഗറ്റീവ് ആയി.