കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും. ഇയാളെ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കും. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനത്തില്‍ ഏറ്റവും അടുത്ത ദിവസം ഫൈസല്‍ ഫരീദിനെ ഡല്‍ഹിയിലോ കൊച്ചിയിലോ എത്തിക്കുമെന്നാണ് വിവരം. ഏത് സ്ഥലത്തേക്ക് എത്തിക്കുമെന്നത് വിമാനത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും തീരുമാനിക്കുക.
നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍ വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ നാട് കടക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ദുബായ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും ദുബായ് പൊലീസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.