കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ ഖാദര്‍ ഭായിയുടെ മകനാണ്. ആലുവ പമ്പ് ജംഗ്ഷനില്‍ വ്യാപാരിയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കോവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതര നിലയില്‍ കഴിയുകയായിരുന്നു ബൈഹഖി. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് ചികിത്സകള്‍ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതോടെ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.