കൊച്ചി: സാമ്പത്തികനഷ്ടം അമിതമാകുന്നതിനാല്‍ ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനം. ബസ് ഉടമ സംയുക്തസമിതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും ഭൂരിഭാഗം ബസുകളും നിരത്തിലിറക്കിയില്ല. സര്‍വീസ് നടത്തുന്ന ബസുകള്‍ കടുത്ത സാമ്പത്തികനഷ്ടത്തിലാണ്. കോവിഡ് ഭീതിയില്‍ ജനങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ മടിക്കുകയാണ്. രോഗവ്യാപനം കൂടുന്നതും തുടര്‍ച്ചയായി ഇന്ധനവില കൂട്ടിയതും ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. നാലും അഞ്ചും യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത് അസാധ്യമാണ്. അതുകൊണ്ട് നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ എന്നിവര്‍ പറഞ്ഞു.