കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് ആറുപേർ മരിച്ചു

കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ആറുപേർ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോ (55), കണ്ണൂർ ചൊക്ലിയിൽ കുഴഞ്ഞുവീണ് മരിച്ച ദാമോദരന് (70), എറണാകുളം എടത്തല സ്വദേശി മോഹനൻ (65) പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കർ (72) ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയൻ(61) എന്നിവരാണ് മരിച്ചത്. അതേസമയം ഇവർക്കൊപ്പം ശനിയാഴ്ച മരിച്ച് പട്ടണക്കാട് സ്വദേശി ചാലുങ്കൽ ചക്രപാണി (79) എന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മരിച്ചവരിൽ ന്യുമോണിയ ബാധിച്ച് ഒൻപതാം തീയതി മുതൽ ചികിത്സയിലായിരുന്നു കോയമോൻ. വ്യാഴാഴ്ച കൊവിഡ് പോസിറ്റീവ് ആയതോടെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ദാമോദരനെ കഴിഞ്ഞ ശനിയാഴ്ചയാണ് തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *