സഭാതർക്കം; മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്തു


കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ ഏറ്റെടുത്തു. ജില്ലാ ഭരണകൂടമാണ് നിലവിൽ പള്ളി ഏറ്റെടുത്തത്. സബ് കളക്ടറുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു നടപടികൾ. വിശ്വാസികളുടെ അണമുറിയാത്ത പ്രതിഷേധത്തിനിടെ ബലപ്രയോഗത്തിലൂടെയാണ് മുളന്തുരുത്തി പള്ളി പോലീസ് ഏറ്റെടുത്തത്.

പള്ളിയുടെ ഗെയ്റ്റ് പൊളിച്ചാണ് പോലീസ് പള്ളിക്കകത്ത് കടക്കുകയും വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കി പള്ളി ഏറ്റെടുത്തത്. മെത്രാപ്പോലീത്തമാർക്കും വൈദികർക്കും ഒട്ടേറെ വിശ്വാസികളും പരിക്കേറ്റു. പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലർച്ച പോലീസ് നടപടിയിലേക്ക് കടന്നത്. ഏറ്റെടുത്ത വിവരം ജില്ലാ കളക്ടർ കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *