താത്കാലിക നിയമനം

കൊച്ചി: സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഴ്ച പരിമിതിയുളള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ന്റെ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ജനുവരി ഒന്നിന് 41 വയസു കവിയരുത്. (നിയമാനുസൃത വയസിളവ് സഹിതം). ശമ്ബളം: 26500-56700 രൂപ. ബി.എസ്സി ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. അല്ലെങ്കിൽ ബി.ഇ/ബി.ടെക് ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം ആ വിവരം 0471 2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം. ഓൺലൈൻ രജിസ്ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഐ.ഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐ.ഡി) എന്നിവ peeotvpm.emp.lbr@kerala.gov.in എന്ന മെയിൽ അഡ്രസിലേക്ക് സെപ്റ്റംബർ ഏഴിനകം അയയ്ക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *