ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയതായി റിപ്പോർട്ടെന്ന് ബിഎസ്എഫ്


ഡൽഹി: ഇന്ത്യ പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയതായി റിപ്പോർട്ടെന്ന് ബിഎസ്എഫ്. ജമ്മു കശ്മീർ സാംബയിലെ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. ബിഎസ്എഫ് ഐ ജിയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് ഐ ജി പ്രതികരിച്ചു. തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ചിരിക്കുകയായിരുന്നു. മണൽ ചാക്കുകൾ പാക് നിർമിതമാണ് എന്നും ബിഎസ്എഫ് അറിയിച്ചു. തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതിർത്തി പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയതായും ബിഎസ്എഫ് ജമ്മു ഐ ജി എൻ. സ് ജംവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *