തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വൈറസ് സമ്പർക്കരോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ 15 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ 589 ഹോട്ട് സ്പോട്ടുകളാണുള്ളത്.
*ജില്ല തിരിച്ചുളള ഹോട്ട്സ്പോട്ടുകൾ
എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 1), കൂത്താട്ടുകുളം (സബ് വാർഡ് 16, 17), മലയാറ്റൂർ നിലേശ്വരം (സബ് വാർഡ് 15), പള്ളിപ്പുറം (സബ് വാർഡ് 10, 14), ശ്രിമൂലനഗരം (സബ് വാർഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാർഡ് 10, 11), കഞ്ഞിക്കുഴി (സബ് വാർഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാർഡ് 5), മരിയപുരം (സബ് വാർഡ് 8, 9), തൃശൂർ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാർഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസർഗോഡ് ജില്ലയിലെ മൂളിയാർ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാർഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
*ജില്ല തിരിച്ച് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂർ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്ബ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമൻ (6), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 20), മുള്ളൂർക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാർഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (8 (സബ് വാർഡ്), 9, 11 ), തണ്ണീർമുക്കം (2), പതിയൂർ (17), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുൻസിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,76,822 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,105 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.