ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ ഇന്ന് പുലർച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ കേരി സെക്രടറിലായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവെപ്പ് ഉണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയിൽ പാക് പ്രകോപനം ഉണ്ടാകുന്നത്. ആഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.