സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്; 2255 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ് 19 സ്ഥീരീകരിച്ചു. ഇതിൽ 2255 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 149 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 477 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 274 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 248 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 236 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 178 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 167 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 115 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 106 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 84 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 463 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 267 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 241 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 225 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 177 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 169 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 155 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 99 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 91 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 68 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 36 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 34 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ എ.ആർ. ക്യാമ്പിലെ 60 പേർക്കും രോഗം ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 73 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,743 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,194 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *