തിരുവനന്തപുരം: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്സ് ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലാണ് ഇതിനായി അപേക്ഷ നൽകിയത്. സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായർ, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ.സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.
അതേസമയം നയതന്ത്രചാനൽ വഴി 88.5 കിലോഗ്രാം സ്വർണം കടത്തിയതായി സ്വർണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. 20 തവണയായാണ് ഇത്രെയും സ്വർണം കടത്തിയതെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.