തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ ഉറവിടം വ്യക്തമല്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ വ്ക്തമാക്കുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ വിദേശ രാജ്യങ്ങളിൽനിന്നും 122 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.
തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർകോട് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂർ 352, കൊല്ലം 341, പാലക്കാട് 240, കാസർകോട് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂർ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 87 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂർ 17, കാസർകോട് 15, തൃശൂർ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.