പാട്ടിന്റെ പാലാഴിക്ക് ഇനി നിശബ്ദത: എസ്.പി.ബിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കൊച്ചി: പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യന് ഇന്ന് ആരാധകരടക്കമുളളവർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. സംഗീതത്തിലെ അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈ റെഡ് ഹിൽസിലെ താമരപ്പാക്കത്തെ ഫാം ഹൌസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മകൻ എസ്.പി.ബി ചരൺ അന്ത്യകർമങ്ങൾ നിർവഹിച്ചു.

കോടിക്കണക്കിന് വരുന്ന ആരാധകരുടെയെല്ലാം നെഞ്ചിൽ ഒരു വിങ്ങൽ ബാക്കിയാക്കിയാണ് എസ്.പി.ബി യാത്രയായത്. രാവിലെ പത്ത് മണി വരെയായിരുന്നു പൊതു ദർശനത്തിനുള്ള സമയം. പൊലിസിന്റെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ആരാധകർ ഫാം ഹൌസിലേയ്ക്ക് ഒഴുകിയെത്തി. പലർക്കും അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ കഴിയാത്തതിന്റെ വലിയ വിഷമം.

പത്തു മണിയോടെ ആരംഭിച്ച ആചാരപരമായ ചടങ്ങുകൾ 12 ന് അവസാനിപ്പിച്ച് ഒടുവിലത്തെ യാത്രയ്ക്ക് അദ്ദേഹം ഒരുങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഫാം ഹൌസിൽ തന്നെ അന്ത്യവിശ്രമത്തിനുള്ള അവസരം ഒരുക്കുകയെന്നത് ബന്ധുക്കളുടെ തീരുമാനമായിരുന്നു.

സംഗീതമാന്ത്രികൻ അന്തരിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യമൊക്കെ ഗുരുതര അവസ്ഥ ആയിരുന്നുവെങ്കിലും പിന്നീടത് മാറുകയായിരുന്നു.

ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായി മാറാനുള്ള ഭാഗ്യം ലഭിച്ച പ്രതിഭകളിലൊരാൾ. അന്തിമആശംസ അറിയിച്ച പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലാതെ പല പ്രമുഖരുടെയും വാക്കുകൾക്കിയിൽ അക്ഷരങ്ങൾ ഇടറുന്നുണ്ടായിരുന്നു. സംഗീതം പഠിക്കാതെ സംഗീതഞ്ജനായി മാറുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ചതിനെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലുള്ളവർക്ക് കൂടി പകരാതിരിക്കുന്നതിന് വേണ്ടിയാണ് താൻ ആശുപത്രിയിലേക്ക് മാറുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തിരിച്ചുവരുമെന്ന പ്രതീക്ഷകളെയെല്ലാം വിഫലമാക്കി യാത്രയാവുകയായിരുന്നു അദ്ദേഹം.

എസ്പിബിയുടെ നഷ്ടം താങ്ങാനാവുന്നതല്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പ്രിയപ്പെട്ട ബാലുവിനെക്കുറിച്ച് വാചാലനായാണ് സുഹൃത്തുക്കളെല്ലാം എത്തിയത്. എസ്പിബിയെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകൾ പങ്കുവെച്ച് സുഹൃത്തുക്കളും എത്തിയിരുന്നു. കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞ എസ്പിബിയുടെ പഴയ അഭിമുഖങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സംഗീത ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മക്കളുടെ വളർച്ച കാണാൻ തനിക്കായില്ലെന്ന് അദ്ദേഹം പിടി ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *