തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7354 പേർക്ക് കോവിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ 6364 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത 672 കേസുകളുണ്ട്. 130 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം 22 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. എന്നാൽ 3420 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 52755 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. സെപ്റ്റംബറിലെ വ്യാപനം അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തതും തിരിച്ചടിയായി. അതേസമയം സംസ്ഥാനത്ത് നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നും ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി.