തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ കർശന ഉത്തരവുമായി സംസ്ഥാനസർക്കാർ. ഇനി മുതൽ കേരളത്തിൽ ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. അതായത് നിലവിൽ സംസ്ഥാനത്ത് 144 പ്രഖാപിച്ചു.
അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെയുള്ള ചടങ്ങുകൾ ഒഴികെ സംസ്ഥാനത്ത് 3/10/2020 രാവിലെ 9.00 മുതൽ 31/10/2020 വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും കർശനമായി നിരോധിച്ചിരിക്കുന്നു.