ലക്‌നോ: ഹത്രാസിൽ അതിക്രൂരമായി പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഹത്രാസ് എസ്പി, ഡിഎസ്പി, ഇൻസ്‌പെക്ടർ എന്നിവർക്കാണ് സസ്‌പെൻഷൻ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.പ്രത്യേക അന്വേഷണസംഘത്തിൻറെ (എസ്ഐടി) റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എസ്പിക്കും ഡിഎസ്പിക്കും നാർക്കോ പോളിഗ്രാഫ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം യുപി പോലീസിനെതിരെ ആഞ്ഞടിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാൽസംഗം നടന്നിട്ടില്ലെന്ന പോലീസ് നിലപാട് കുടുംബം തള്ളി. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.