ഗുജറാത്ത്: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു.സംഭവത്തില്‍ മൂന്നുപേരെ പിടികൂടി. ഒരാള്‍ ഒളിവിലാണ്.
ജാംനഗര്‍ മഹാദേവ് നഗറിലെ ഖോഡിയാന് കോളനിയില്‍ സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. 15കാരിയെ മയക്കുമരുന്ന് നല്കിയ ശേഷം നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഡി.എസ്.പി (റൂറല്‍) എ.പി. ജഡേജ പറഞ്ഞു.ദര്ശന് ഭാട്ടിയ, മിലന് ഭാട്ടിയ, വി. ദേവ്കരണ്‍ ഗാഡ് എന്നിവരാണ് പിടിയിലായത്.
മോഹിത് ഭാട്ടിയ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികളില്‍ ഒരാളുടെ പരിചയക്കാരിയാണ് പീഡനത്തിനിരയായത്. തന്നെ കാണാന്‍ വന്ന പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.