ഇടുക്കി: അമ്മാവന് മരുമകനെ കുത്തി കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. സംഭവത്തില്‍ ഇടുക്കി ആനവിലാസം മേലേമാധവന്‍കാനം സ്വദേശി മണികണ്ഠനാണ് (34) മരിച്ചത്. മണികണ്ഠന്റെ മാതൃസഹോദരനായ പവന്‍രാജ് (58) ആണ് പ്രതി. പവന്‍രാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പവന്‍രാജിന്റെ മകളുടെ ഭര്‍ത്താവും കൊല്ലപ്പെട്ട മണികണ്ഠനും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ പവന്‍രാജ് ഉച്ചയോടെ മണികണ്ഠന്റെ വീടിന് സമീപമെത്തി. റോഡില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഉന്തുതള്ളിലുമെത്തി. ഇതിന് പിന്നാലെ പവന്‍രാജ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മണികണ്ഠനെ കുത്തിവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മണികണ്ഠനെ ഉടന്‍ തന്നെ കുമളിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.