തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂര്‍ 733, കോഴിക്കോട് 691, കണ്ണൂര്‍ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസര്‍ഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.