തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടനത്തിനു മുന്‍പ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ട്രയല്‍ നടത്താന്‍ തീരുമാനം.
കോവിഡ് വ്യാപനത്തിനു ശേഷം ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ തീര്‍ത്ഥാടന കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി ട്രയല്‍ നടത്തണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരെ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
നിലയ്ക്കലും പമ്ബയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനും ശബരിമല സന്നിധാനത്ത് ക്യൂ ക്രമീകരണവും ഏര്‍പ്പെടുത്താന്‍ ട്രയല്‍ ആവശ്യമാണെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും ആരോഗ്യ ജീവനക്കാരേയും വിട്ടുനല്‍കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.