കൊച്ചി: ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ടൊവിനോ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്. ഇന്ന് ടൊവിനോയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഇനിയും അഞ്ച് ദിവസം കൂടി താരം ആശുപത്രിയില്‍ തുടരും.
നടന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങള്‍ക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും ആന്തരിക രക്തസ്രാവം നിലച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോക്ക് പരുക്കേറ്റത്. ഇക്കഴിഞ്ഞ ഏഴാം തിയ്യതിയാണ് വയറു വേദനയെ തുടര്‍ന്ന് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്യമായ വേദന ഇല്ലാത്തതിനാല്‍ ആദ്യം ശ്രദ്ധിക്കാതിരുന്ന ഈ വേദന അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.