കേരളത്തില്‍ ഇന്ന് 7570 പേരുടെ പരിശോധനാഫലം നെഗറ്റീവെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി സ്ഥിരീകരിച്ചു. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂര്‍ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂര്‍ 337, കാസര്‍ഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതുവരെ 182,874 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *