കോഴിക്കോട്: ജോളിക്ക് മുക്കം എൻഐടി പരിസരത്ത് ബ്യൂട്ടി പാർലർ ഇല്ലെന്ന് കണ്ടെത്തലോടെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതായി സൂചന. ജോളി മുക്കത്ത് ബ്യൂട്ടിപാർലർ നടത്തിയിരുന്നതായി ചില വിവരങ്ങറൾ നേരത്തെ നാട്ടിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ തെറ്റാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.
മുക്കം എൻഐടി ക്യാമ്പസിനകത്തെ ബ്യൂട്ടി പാർലറിൽ നിത്യസന്ദർശകയായിരുന്നു ജോളിയെന്നു സെക്യൂരിറ്റി ജീവനക്കാൻ പറഞ്ഞു. സമീപത്തെ പലബ്യൂട്ടി പാർലറുകളിലും ഇവർ ബന്ധം സ്ഥാപിച്ചിരുന്നാതായും സെക്യുരിറ്റി ജീവനക്കാരൻ പറയുന്നു. ചിലയിടത്ത് ബ്യൂട്ടീഷ്യനായും എൻഐടി അധ്യാപികയായും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ച ജോളി വീട്ടിൽ നിന്ന് ടാഗ് തൂക്കിയാണ് ഇറങ്ങാറുള്ളതെന്നും ക്യാമ്പസിനകത്ത് ചുറ്റിയടിച്ച് നടക്കൽ പതിവായിരുന്നെന്നുമാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം ജോളി എൻഐടി ക്യാന്റീനിൽ സ്ഥിരമായി എത്താറുണ്ടെന്ന് ക്യാന്റീൻ ജീവനക്കാരിയായ ബിന്ദുവും പറയുന്നു ടീച്ചർ എന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നതെന്നാണ് ബിന്ദു പറഞ്ഞതത്രേ.
ബ്യൂട്ടിപാലർ ഉടമകളുടെ സംഘടനയുമായി ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു ജീവനക്കാരിയെക്കുറിച്ച് അവർക്കും അറിവില്ലെന്ന് അന്വേഷണത്തിൽ മനസിലായതായി പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട ടോംതോമസിൽ നിന്ന് പണം വാങ്ങി എൻഐടി പരിസരത്ത് ജോളി ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നതായും വിവരമുണ്ട്. ട്യൂഷൻ സെന്ററിനെന്ന പേരിൽ വാങ്ങിയ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നോ കൊലപാതകങ്ങളുടെ ഗൂഡാലോചന നടന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.