കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ തനിക്കും പങ്കുണ്ടെന്ന കുറ്റസമ്മതവുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു ക്രൈംബ്രാഞ്ച് സംഘത്തോട് സമ്മതിച്ചതായാണ് വിവരം. ഇതേതുടർന്ന് ഷാജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച് സംഘം. ആദ്യ ഭാര്യയായിരുന്ന സലിയേയും കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം താൻ ഒരുക്കിക്കൊടുത്തെന്നാണ് ഷാജു ക്രൈംബ്രാഞ്ച് സംഘത്തോട് സമ്മതിച്ചത്.
തിനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ജോളി അറസ്റ്റിലായതിനു പിന്നാലെ ഷാജുവിന്റെ ആദ്യ പ്രതികരണം. താൻ ഒരു അധ്യാപകനാണെന്നും കള്ളം പറയില്ലെന്നും ഷാജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഷാജു കുറ്റസമ്മതം നടത്തിയത്. ജോളിയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ ഷാജു കൊലപാതക പരമ്പരയിൽ പങ്കാളിയാരുന്നെന്നാണ്് ഇപ്പോൾ നടത്തിയ കുറ്റസമ്മതത്തിലൂടെ വ്യക്തമാകുന്നതെന്ന് പൊലീസ് നൽകുന്ന സൂചന. ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയെയും് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നു.