ആലുവ:അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ശബ്ദ പരിശോധനയ്ക്ക് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടിസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടിസ് പ്രതികള്‍ കൈപ്പറ്റിയിട്ടില്ല. വീടുകളില്‍ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന അതേസമയം കേസ് ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍.കേസിന്റെ എഫ്.ഐ.ആറും, ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖയുടെ ആധികാരികതയും ചോദ്യം ചെയ്തായിരുന്നു പ്രതിഭാഗത്തിന്റെ ഇന്നലത്തെ നിര്‍ണ്ണായക നീക്കം.