സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസിയുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.കോടതി വിധിയെ ഡബ്ല്യുസിസി സ്വാഗതം ചെയ്തു. നിലവിലുള്ള നിയമം നടപ്പാക്കി കിട്ടുന്നതിന് വേണ്ടിയായിരുന്നു പോരാട്ടം. അതില്‍ വിജയിച്ചുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു.നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേരാന്‍ അനുവദിക്കുകയായിരുന്നു.അതേസമയം, മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന് വ്യക്തമാക്കിയിരുന്നു.