സിനിമ മേഖലയില്‍ നിന്ന് മറ്റൊരു പീഡന പരാതി കൂടി:
നടന്‍ വിജയ് ബാബു വിദേശത്തേക്ക് കടന്നു

കൊച്ചി: കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കൊച്ചിയിലെ നടിയെ ആക്രമിച്ച് പീഡിപ്പിച്ച കേസിന്പിന്നാലെ മറ്റൊരുപീഡന പരാതികൂടി. നടനും,നിര്‍മ്മിതാവുമായ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവ നടി പോലീസില്‍ പരാതി നല്‍കി.എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.യുവ നടിയുടെ പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നന്നതായാണ്് പോലീസ് നല്‍കുന്ന വിവരം.ഇരയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി നടന്‍ വിജയ് ബാബുവിനെതിരെഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.അറസ്റ്റ് ഉറപ്പാണെന്ന് ബോധ്യമായതോടെയാണ് ഇയാള്‍ വിദേശത്തേക്ക് മുങ്ങിയയതത്രെ.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നടിയുടെ പരാതി. ഏപ്രില്‍ 22-നാണ് നടി പരാതി നല്‍കിയത്. പിന്നാലെ വിജയ് ബാബുവിനെതിരേ ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.ഇതിനിടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരണം നല്‍കി. ഇതിനിടെയാണ് താനാണ് ഇരയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ പേര് ബോധപൂര്‍വം വെളിപ്പെടുത്തിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു ലൈവില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *