കൊച്ചി: പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.അതേസമയം, വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നല്‍കി. പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടന്‍ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. വിജയ് ബാബു നിലവില്‍ ദുബായിലാണെന്നാണ് സൂചന. അതേസമയം, നടന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിവ്. കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനും രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്Xn«pÅXv.