നടിയെ ആക്രമിച്ച കേസ്; ഉപവാസ സമരത്തിനൊരുങ്ങി നടന്‍ രവീന്ദ്രന്‍

കൊച്ചി:നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സിനിമ രംഗത്തുനിന്നും നടന്‍ രവീന്ദ്രന്‍ ഉപവാസം സമരം നടത്താനൊരുങ്ങുന്നു. ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തില്‍ നാളെ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് നടന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ചലച്ചിത്ര മേഖലയിലുള്ള മറ്റാരെങ്കിലും ഉപവാസത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *