ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 25 ന് സൈക്കിൾ റാലി നടത്തും. രാവിലെ ഏഴിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും റാലി ഫ്ലാഗ് ഓഫ് ചെയ്യും. അത്താണി, എയർപോർട്ട് ജംഗ്‌ഷൻ, ആലുവ ബൈപ്പാസ്, ബാങ്ക് ജംഗ്ഷൻ. പമ്പ് ജംഗ്ഷൻ, തോട്ടുമുഖം, എടയപ്പുറം, കൊച്ചിൻ ബാങ്ക്, ഡി.പി.ഒ ജംഗ്‌ഷൻ, കാരോത്തുകുഴി, പുളിഞ്ചോട്, ബൈപ്പാസ് വഴി ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് സമാപിക്കും. പ്രമുക്തി എന്ന് പേരിട്ടിരിക്കുന്ന ലഹരി വിരുദ്ധ യജ്ഞത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്