അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകളുമായി ഡിടിപിസി

കടലില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി). ചെറായി, കുഴുപ്പിള്ളി, മുനമ്പം, അംബേദ്കര്‍, ചാമുണ്ഡേശ്വരി ബീച്ചുകളിലാണ് ഡിടിപിസി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.വൈപ്പിന്‍ ദ്വീപില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നുപേര്‍ കടലില്‍ അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് കര്‍ശന ക്രമീകരണങ്ങളൊരുക്കുന്നത്. വളപ്പ്, ചെറായി, പുതുവൈപ്പ് ബീച്ചുകളില്‍ നിന്ന് മൂന്നു പേരെയാണ് കടലില്‍ കാണാതായത്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. ബീച്ചുകളില്‍ ആവര്‍ത്തിക്കുന്ന അപകടങ്ങളും മരണവും തടയുന്നതിന് ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ നല്‍കിയ കത്തിനെത്തുടര്‍ന്ന് യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *