സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഇന്ന്‌ ഉച്ചയോടെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിദ്ദിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. അദ്ദേഹം നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. ന്യൂമോണിയ ബാധയും കരൾ സംബന്ധമായ രോഗങ്ങളും മൂലം അദ്ദേഹം ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *