കോട്ടയം: പാലായിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന സമയം തന്‍റെ പിതാവായ ജോസഫുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ചോറ് പാത്രം കൊണ്ട് തന്റെ പിതാവിനെ ആക്രമിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.