സിദ്ദിഖിന്‍റെ ഖബറടക്കം നാളെ വൈകീട്ട്

കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പ്രിയ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. സിദ്ദിഖിന്‍റെ ഖബറടക്കം നാളെ വൈകീട്ട് നടക്കും. നാളെ രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും.

വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക. ഹൃദയാഘാതത്തെ തുടർന്ന് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകൻ അന്തരിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *